Watch here Junile Nilamazhayil | Lyrical Video | Nammal Thammil | K J Yesudas | Sujatha | Girish Puthencherry video

Lyrics:Gireesh Puthencherry
Music:M.Jayachandran
Singer: K.J.Yesudas & Sujatha
Movie:Nammal Thammil
Movie Director: Viji Thampi

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
ഒരു ലോലമാം നറുതുള്ളിയായ്…
ഒരു ലോലമാം നറുതുള്ളിയായ്…
നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം…

ജൂണിലെ നിലാമഴയിൽ… മഴയിൽ… മഴയിൽ… മഴയിൽ…

പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ…
മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ…
പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ…
നനഞ്ഞു നിൽപ്പൂ അഴകേ …. നീ എനിക്കു പുണരാൻ മാത്രം…

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞുനനഞ്ഞവളേ

നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ…
നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ…
ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ…
ഉരുമ്മി നിൽക്കുമുയിരേ… നീ എനിക്ക് മുകരാൻ മാത്രം…

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞുനനഞ്ഞവളേ

ഒരു ലോലമാം നറുതുള്ളിയായ്…
ഒരു ലോലമാം നറുതുള്ളിയായ്…
നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം..

Content Owner : Manorama Music
Website :
YouTube :
Facebook :
Twitter :
Parent Website :
#kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs